
രാജാക്കാട്: കൊച്ചി ധനുഷ്‌ക്കോടി ദേശീയ പാതയിൽ മിനി ബസ് മറിഞ്ഞ് യാത്രക്കാർക്ക്പരിക്കേറ്റു, ഡ്രൈവറുടെ കാലൊടിഞ്ഞു. കുട്ടികൾ ഉൾപ്പെടെ 25 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 10 പേർക്ക് നിസാര പരിക്കേറ്റു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.പൂപ്പാറയ്ക്കും തോണ്ടിമലയ്ക്കും ഇടയിലുള്ള ഇരച്ചിൽപ്പാറ ഭാഗത്ത് ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം. തമിഴ്നാട്ടിലെ തേനിയിൽ നിന്ന് മൂന്നാറിലേക്ക് വന്ന വാഹനമാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്.