പീരുമേട് :മഹാകവി കുമാരനാശാന്റെ 151ാമതു ജന്മദിനത്തിന്റെ ഭാഗമായി ഇന്ന് എസ്.എൻ.ഡി.പി. യോഗം പിരുമേട് യൂണിയന്റെ ആഭിമുഖ്യത്തിൽ കവി സംഗമവും പൊതുസമ്മേളനവും നടത്തും. യൂണിയൻ ഹാളിൽ രാവിലെ 10 ന് കവി കെ. ആർ. രാമചന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ അദ്ധ്യക്ഷത വഹിക്കും സാഹിത്യകാരൻ ജോസ്കോനാട്ട് മുഖ്യപ്രഭാഷണവും കവി ആന്റണി മുനിയറ ആശാൻ സ്മാരക പ്രഭാഷണവും നടത്തും.യൂണിയൻ സെക്രട്ടറി കെ. പി. ബിനു , വൈസ് പ്രസിഡന്റ് പി. കെ. രാജൻ കൗൺസിലർമാരായ പി. വി. സന്തോഷ്, പി. എസ്. ചന്ദ്രൻ,

കെ.ആർ സദൻ രാജൻ, വി.പി. ബാബു ,കെ. ഗോപി യൊഗം ബോർഡ് മെമ്പർഎൻ. ജി സലികുമാർ,
യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രാജേഷ് ലാൽ, സെക്രട്ടറി പ്രമോദ് ധനപാലൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ, സെക്രട്ടറി സിന്ധു വിനോദ്, സൈബർ സേനാ ചെയർമാൻ ഷിബു മുതലക്കുഴി, തുടങ്ങിയവർ പ്രസംഗിക്കും നസീമാ ബീഗം, കെ.എൽ.ശ്യാമള, ഏലപ്പാറ കുട്ടപ്പൻ, ചിന്നാർ ശശീധരൻ, വി.പി.അഗസ്റ്റിൻ, മോഹനൻ അടിച്ചിക്കാട്ട്, തുടങ്ങിയ കവികൾ സ്വന്തം കവിതകൾ അവതരിപ്പിക്കും