അടിമാലി: ആനച്ചാൽ ശങ്കു പടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു നിർമാണ തൊഴിലാളിക്ക് പരിക്കേറ്റു.അടിമാലി ആയിരമെക്കർ പുത്തൻപുരയിൽ ടി ആർ ജയനാണ് ( 52 ) പരിക്കേറ്റത്. പള്ളിവാസൽ സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്. ശങ്കുപ്പടിയിലെ വഴിയിരികിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിൽ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കിടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്. ജയൻ വാഹനത്തിന്റെ അടിയിൽപ്പെടുകയായിരുന്നു .പരിക്കേറ്റ ജയനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിവിടെ നിന്നും ഇടുക്കി മെഡിക്കൽ കോളേജലേക്ക് മാറ്റി . വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു
ഫോട്ടോ.....
അപകടത്തിൽപരിക്കേറ്റ ജയൻ ആശുപത്രിയിൽ
അപകടത്തിൽപ്പെട്ട കാർ