
മുവാറ്റുപുഴ : യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് ജന്മനാടയ മുവാറ്റുപുഴയിൽ ലഭിച്ചത് ഗംഭീര വരവേൽപ്പ്. നാട്ടുകാർ കാർഷിക വിഭവങ്ങൾ ഉൾപ്പെടെ നൽകിയാണ് സ്വീകരിച്ചത്.രാവിലെ വടക്കൻ പാലക്കുഴയിൽ നിന്നും ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം ജോസ് വള്ളമറ്റം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ.എം സലിം അധ്യക്ഷത വഹിച്ചു.പാലക്കുഴ, ആരക്കുഴ, മഞ്ഞള്ളൂർ, കല്ലൂർക്കാട്, പൈങ്ങോട്ടൂർ, പോത്താനിക്കാട്, ആയവന എന്നി പഞ്ചായത്തുകളിലൂടെയായിരുന്നു ഇന്നലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രചരണം നടത്തിയത്. പര്യടനം നടത്തിയ ഡീൻ കുര്യാക്കോസിനെ കണിക്കൊന്നയും റോസാ പൂക്കളും കാർഷിക വിഭവങ്ങളും പഴ വിഭവങ്ങളും നൽകിയാണ് ജനങ്ങൾ സ്വീകരിച്ചത്.ഉച്ചക്ക് ശേഷം മൂഴി, പാറക്ക പീടിക, വക്കാത്തിപ്പാറ, തൃക്കേപ്പടി, പറമ്പഞ്ചേരി, പുളിന്താനം, പോത്താനിക്കാട് ടൗൺ, പേരമംഗലം, ആയവന, കുഴുമ്പിൽ താഴം എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി.വൈകിട്ട് തോട്ടാഞ്ചേരി, വരാപ്പിള്ളിമ്യാൽ, പുന്നമറ്റം, കടുംപിടി, അഞ്ചൽപ്പെട്ടി, സിദ്ധൻ പടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കലമ്പൂർ ജംഗ്ഷനിൽ സമാപിച്ചു.