മുതലക്കോടം: മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ 17,18 തീയതികളിൽ സ്ത്രീകൾക്കായി സർജറി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഈ ക്യാമ്പിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് സൗജന്യകൺസൾട്ടേഷൻ,സൗജന്യ രജിസ്‌ട്രേഷൻ,സർജറികൾമറ്റ്പരിശോധനകൾ തുടങ്ങിയവയ്ക്ക് പ്രത്യേക ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്. ഫൈബ്രോയിഡ് യൂട്രസ് പോലുള്ള രോഗങ്ങളാൽ ഗർഭപാത്രം നീക്കം ചെയ്യേണ്ടിവരുന്നവർക്കുള്ള താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കും മറ്റ് ഗൈനക്കോളജിശസ്ത്രകിയകൾക്കും ഇളവുകൾ ബാധകമായിരിക്കും
കൂടുതൽ വിവരങ്ങൾക്ക് 8089096684 എന്ന നമ്പറിൽ ബന്ധപ്പെടുക.