malanadu-union

കട്ടപ്പന: മഹാകവി കുമാരനാശാന്റെ കവിതകൾ നവോത്ഥാനത്തിന് വഴിതെളിച്ച ദീപമാണെന്നും കവിതകളിലൂടെ മഹാകവി മുന്നോട്ടു വച്ചിട്ടുള്ള ആശയങ്ങൾ സർവ്വകാലികവും വിശ്വദർശനമായും നിലകൊള്ളുന്നുവെന്നും എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. മഹാകവി കുമാരനാശാന്റെ 151-മത് ജൻദിനാഘോഷം യൂണിയനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. കേരളത്തെ ജീർണാവസ്ഥയിൽ നിന്നും കരകയറ്റി നമ്മുടെ കേരളത്തെ മാതൃക കേരളമാക്കി മാറ്റുന്നതിന് ഉതകുംവിധം ശ്രീനാരായണ ഗുരുദേവന്റെ മഹത് സന്ദേശങ്ങൾ ആ കവിതകളിൽ പ്രകാശം പരത്തി നിൽക്കുന്നുവെന്നും മഹാകവിയുടെ കവിതകളിലൂടെ നമുക്കും മുന്നേറാം എന്നും അദ്ദേഹം പറഞ്ഞു.
ജൻദിനത്തോട് അനുബന്ധിച്ച് കുമാരനാശാന്റെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും, പ്രഭാഷണങ്ങൾ, സമ്മേളനം, കവിതാ ആലാപനം എന്നിവ നടന്നു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ വൈസ്പ്രസിഡന്റ് വിധു എ സോമൻ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു. യോഗം ഡയറക്ടർ ഷാജി പുള്ളോലിൽ, യൂണിയൻ കൗൺസിലർമാരായ പി. കെ രാജൻ, രതീഷ് പി.ആർ, സുനിൽ കുമാർ, പ്രദീപ് അറഞ്ഞനാൽ, വൈദിക സമതി പ്രസിഡന്റ് സോജു ശാന്തി, വനിത സംഘം പ്രസിഡന്റ് സി. കെ വത്സ, സെക്രട്ടറി ലത സുരേഷ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുബീഷ് വിജയൻ, സെക്രട്ടറി വിഷ്ണു കാവനാൽ, സൈബർസേന ചെയർമാൻ അരുൺകുമാർ, യൂത്ത്മൂവ്‌മെന്റ് ജോ. സെക്രട്ടറി അജീഷ് ചെമ്പൻ, കുമാരി സംഘം പ്രസിഡന്റ് രേഷ്മ, ആര്യ എന്നിവർ പങ്കെടുത്തു.