kavisangamam


പീരുമേട് :എസ്.എൻ.ഡി.പി. യോഗം പീരുമേട് യൂണിയന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്രമുഖ കവികൾ പങ്കെടുത്ത കവി സംഗമവും പൊതുസമ്മേളനവും കവികളെ ആദരിക്കലും വിഷുക്കൈനീട്ടവും വിഷു സദ്യയും നടത്തി . കവി സംഗമം കവി കെ.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ജോസ് കോനാട്ട് മുഖ്യപ്രഭാഷണവും കവി ആന്റ്ണി മുനിയറ ആശാൻ സ്മാരക പ്രഭാഷണവും നടത്തി.

ജില്ലയിലെ യുവ കവികൾ അവരുടെ കവിതകൾ അവതരിപ്പിച്ചു. ചെമ്പൻകുളം ഗോപി വൈദ്യർ കവികളെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിയൻ സെക്രട്ടറി കെ.പി.ബിനു വൈസ് പ്രസിഡൻ് പി.കെ. രാജൻ നിയുക്ത ബോർഡുമെമ്പർ എൻ.ജി സലികുമാർ യൂണിയൻ കൗൺസിലർമാരായ പി.വി. സന്തോഷ് കെ.ആർ.സദൻ രാജൻ വി. പി. ബാബു പി. എസ്. ചന്ദ്രൻ കെ. ഗോപി ,യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രാജേഷ് ലാൽ സെക്രട്ടറി പ്രമോദ് ധനപാലൻ ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ ,സെക്രട്ടറി സിന്ധുവിനോദ്, സൈബർസേന ചെയർമാൻ ഷിബു മുതലക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.