
അതിർത്തിയിൽ കർശന നിരീക്ഷണവും
കുമളി : ലോക്സഭ തിരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുകൾ കണ്ടെത്തി തടയാനും അതിർത്തികളിൽ കർശന നിരീക്ഷണം നടത്താനും കമ്പം മുൻസിപ്പൽ ഹാളിൽ ഇന്നലെ ചേർന്ന കേരള -തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംയുക്ത യോഗത്തിൽ തീരുമാനം.
ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്, തേനി ജില്ലാ കളക്ടർ ഷജീവന, ഇടുക്കി എസ് പി . വിഷ്ണു പ്രദീപ് തേനി എസ് പി . ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലേയും വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു. പ്രധാനമായും യോഗത്തിൽ ചർച്ചയായത് ഇരട്ട വോട്ടുകൾ കണ്ടെത്തി നീക്കം ചെയ്യുന്നത് സംബന്ധിച്ചായിരുന്നു. അതിർത്തികളിൽ കർശന പരിശോധനയും നിരീക്ഷണവും നടത്തും. തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാന അതിർത്തി കടന്നെത്തുന്നവരെ നിരീക്ഷിക്കും. വനമേഖലയിലും നിരീക്ഷണത്തിനും മദ്യ കള്ളക്കടത്ത് തടയുന്നതിനും യോഗത്തിൽ തീരുമാനിച്ചു.