tiger

കുമളി: തേക്കടി സന്ദർശിക്കാനെത്തിയ സഞ്ചാരികൾക്ക് ഇന്നലെ കുടുവയെ കാണാനുള്ള അത്യപൂർവ്വ ഭാഗ്യം ലഭിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞുള്ള ബോട്ട് യാത്രയിലാണ് ലാൻഡിംഗിൽ നിന്ന് അധിക ദൂരത്തല്ലാതെ തടാക തീരത്ത് കടുവയെ കാണാനായത്. ഉൾക്കാട്ടിൽ നിന്ന് ഇറങ്ങിവന്ന് തടാകത്തിൽ ഇറങ്ങി വെള്ളം കുടിച്ച ശേഷം കാട്ടിലേക്ക് മടങ്ങുന്ന കടുവയെ കണ്ട് സഞ്ചാരികൾ ആ ദൃശ്യം ക്യാമറയിൽ പകർത്തി. സഞ്ചാരികൾക്ക് കാണാനാകും വിധം ജീവനക്കാർ ബോട്ട് കരയോട് അടുപ്പിച്ച് അല്പ സമയം നിറുത്തുകയും ചെയ്തു. പെരിയാർ കടുവാ സംരക്ഷണ കേന്ദ്രമാണെങ്കിലും സഞ്ചാരികൾ കടുവയെ കാണുന്നത് വളരെ വളരെ അപൂർവ്വമായിട്ടായിരിക്കും.