പീരുമേട് : പാമ്പനാർ പ്രദേശത്ത്പനി ബാധിച്ച് നിരവധി ആളുകൾ ആശുപത്രി യിൽ ചികിത്സ തേടി.

പാമ്പനാറിൽ അഞ്ചു പേർക്കും, ചെങ്കരയിൽ നാലു പേർക്കും ഡെങ്കിപനി ബാധിച്ചതായി ആരോഗ്യ വകുപ്പ്സ്ഥിരീകരിച്ചു. കഠിനമായ പനിയായിട്ടാണ് പലരും ചികിത്സതേടിയത്. പീരുമേട് താലൂക്ക് ആശുപത്രിയിലും, മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും,കുമളി പി.എച്ച്.സി യിലുമാണ് ചികിത്സ തേടി എത്തിയത്. ചെങ്കര പാമ്പനാർ പ്രദേശത്ത് അഞ്ചും, ചെങ്കരയിൽ നാലും പേർക്ക്
ഡെങ്കിപനി റിപ്പോർട്ട് ചെയ്തു. കഠിനമായ പനി, ശരീരം വേതനയും, തളർച്ചയുമാണ് , അസഹനീയമായ വേനൽ ചൂട് താങ്ങാനാകാതെയാണ് പലരും ആശുപത്രികളിൽ എത്തിയത്.പത്തോളം ആളുകളുടെ കൗണ്ട് കുറഞ്ഞതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും, ചികിത്സ തേടി എത്തുകയായിരുന്നു. കൗണ്ട് അൻപതിനായിരത്തിൽ താഴെ എത്തുന്നവരെ അതീവ ശ്രദ്ധയോടെആരോഗ്യ പ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്. ഇവർക്ക് വേണ്ട ചികിത്സ നൽകുന്നു. തുടർച്ചയായ ശുദ്ധജലം കുടിക്കുകയും വിശ്രമവും വേണമെന്ന് കഠിനമായ വേനൽ ചൂട് നിന്നും വിട്ടുനിൽക്കണമെന്നുംആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നു.മുൻ വർഷങ്ങളേക്കാൾ പീരുമേട്ടിൽ ചൂട് കൂടിയിട്ടുണ്ട്..

തുടർച്ചയായി വെള്ളം കുടിക്കുകയും, കഥനമായചൂട് ഏൽക്കാതെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.

പാമ്പനാർ പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീടുകൾ കയറി ബോധവൽക്കരണവും,ജാഗ്രത നിർദ്ദേശങ്ങളും ജനങ്ങൾക്ക് നൽകുന്നുണ്ട്.