
തൊടുപുഴ : കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കുമ്പങ്കല്ല് പള്ളിപ്പാട്ട് പുത്തൻപുരയിൽ പി പി ജാഫർ കോയ തങ്ങൾ (63) നിര്യാതനായി. വിവിധയിടങ്ങളിൽ ഖത്തീബും ഖാളിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റൈഹാനത്ത് ബീവി. മക്കൾ: സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങൾ, സയ്യിദ് സഹൽ തങ്ങൾ, സയ്യിദ് സുഹൈൽ, സയ്യിദ് മുഹ്‌സിൻ. സുമയ്യബീവി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് മൂവാറ്റുപുഴ പുന്നമറ്റം ജുമാ മസ്ജിദിൽ .