തൊടുപുഴ: ജില്ലയിലെ വിവിധ മേഖലകളിൽ നെറ്റ്‌ബോൾ കളിക്കാർക്കായി വേനൽക്കാല പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ തീരുമാനിച്ചു. 15ന് വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്‌കൂൾ സ്റ്റേഡിയം, കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും മേയ് ഒന്ന് മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ഗ്രൗണ്ടിലുമാണ് കോച്ചിംഗ് നടത്തുന്നത്. നെടുങ്കണ്ടം, കാന്തിപ്പാറ, പാമ്പനാർ, മുണ്ടക്കയം ഈസ്റ്റ് എന്നിവിടങ്ങളിലും തുടർന്ന് ക്യാമ്പുകൾ ഉണ്ടാകും. മത്സരങ്ങളിൽ പങ്കെടുക്കേണ്ട എല്ലാ നെറ്റ്‌ബോൾ കളിക്കാരെയും ഫെഡറേഷനിൽ രജിസ്റ്റർ ചെയ്യിക്കാനും റഫറീസ് ക്ലിനിക്കിൽ ജില്ലയിൽ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജോർജ്ജ് റോജി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എൻ. രവീന്ദ്രൻ, ലിഖിയ ഷാന്റോ, ഡോ. ബോബു ആന്റണി, എ.പി. മുഹമ്മദ് ബഷീർ, ഡിംപിൾ വിനോദ്, നിരേഷ് ആർ എന്നിവർ പ്രസംഗിച്ചു. സന്ദീപ് സെൻ സ്വാഗതവും ജില്ലാ ആക്ടിംഗ് സെക്രട്ടറി മാത്യു ജോസ് നന്ദിയും പറഞ്ഞു. ബന്ധപ്പെടേണ്ട നമ്പരുകൾ: 9447753482, 9388111882, 9400232255.