netball
ദേശീയ സബ്ജൂനിയർ ഫാസ്റ്റ് 5 നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അർജുൻ തമ്പിക്ക് ജില്ലാ നെറ്റ് ബോൾ അസോസിയേഷന്റെ പുരസ്‌കാരം പ്രസിഡന്റ് ജോർജ് റോജി ആന്റണി സമ്മാനിക്കുന്നു

തൊടുപുഴ: ജില്ലയിൽ നിന്ന് ആദ്യമായി സബ്ജൂനിയർ ഫാസ്റ്റ് 5 ദേശീയ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അർജുൻ തമ്പിയെ ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ജോർജ് റോജി ആന്റണി മൊമന്റോ നൽകി അനുമോദിച്ചു. വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴയിൽ നടത്തിയ മിനി നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട അൻഫൽ കബീറിനെയും പരിശീലകൻ സന്ദീപ് സെന്നിനെയും യോഗം അഭിനന്ദിച്ചു. സംസ്ഥാന മിനി നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും യോഗത്തിൽ വിതരണം ചെയ്തു. ഡോ. ബോബു ആന്റണി, എ.പി. മുഹമ്മദ് ബഷീർ, ഡിംപിൾ വിനോദ്, മുഹമ്മദ് ഫാസിൽ, നിരേഷ് ആർ, മാത്യു ജോസഫ് എന്നിവർ പ്രസംഗിച്ചു. സന്ദീപ് സെൻ സ്വാഗതവും ലിഖിയ ഷാന്റോ നന്ദിയും പറഞ്ഞു.