വെള്ളത്തൂവൽ: മുതുവാൻകൂടി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് തുടക്കമായി. ആദ്യ ദിവസമായ ഇന്നലെ അഷ്ഠ ദ്രവ്യ മഹാഗണപതി ഹോമവും പ്രത്യേക പൂജാ വഴിപാടുകളും മജീഷ്യൻ മാനൂർ രാജേഷിന്റെ ഇല്യൂഷൻ വിസ്മയവും നടന്നു. രണ്ടാം ദിവസമായ ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, വിഷുക്കണിദർശനം, അഭിഷേകം, മലർനിവേദ്യം,​ 6ന് അഷ്ടദ്രവ്യമഹാ ഗണപതിഹോമം,​ 6.30ന് തിരുനടയിൽ നിറപറ സമർപ്പണം,​ 9.15ന് അഷ്ടാഭിഷേകം, ഉച്ചപൂജ,​ വൈകിട്ട് 5.30ന് ഉത്സവ പൂജ,​ 6.30ന് ദീപാരാധന, 7ന് അത്താഴപൂഴ, നടയടക്കൽ, അന്നദാനം 7.30ന് കുട്ടികളുടെ കലാപരിപാടികൾ തുടർന്ന് ഗാനമേള. മൂന്നാം ദിവസമായ നാളെ 5ന് പള്ളിയുണർത്തൽ,​ തുടർന്ന്‌ നിർമാല്യ ദർശനം, അഭിഷേകം, മലർനിവേദ്യം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശപൂജ, കലഭിഷേകം, 9.30ന് ഉണ്ണിയൂട്ട്, 11ന് ഉച്ചപൂജ,​ തുടർന്ന് അന്നദാനം,​ വൈകിട്ട് ആറിന് വാദ്യ മേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ശ്രീ വിഘ്‌നേശ്വര ചൈതന്യത്തെ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷയാത്ര ഏഴിന് ദീപാരാധന, എട്ടിന് താലപ്പൊലി ഘോഷയാത്ര,​ എതിരേൽപ്പ്,​ തുടർന്ന് അത്താഴപൂജ നടയടയ്ക്കൽ,​ രാത്രി 8.30ന് ഗാനമേള.