കരിമ്പൻ: ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ 134-ാമത് ജന്മദിനാഘോഷം രാഗധാര ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് കരിമ്പൻ വ്യാപാരി വ്യവസായി ഓഡിറ്റോറിയത്തിൽ നടത്തും. ഈ അവസരത്തിൽ രാഗധാര മ്യൂസിക്കിന്റെ ബാനറിൽ പുറത്തിറക്കുന്ന ജയ് ഭീം സംഗീത ആൽബത്തിന്റെ പ്രകാശനവും നടക്കും. അബേദ്കർ ദർശനത്തെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ തയ്യാറാക്കിയിട്ടുള്ള ഈ ഗാനത്തിന്റെ രചന സാബു രാഗധാര, ആലാപനം ബിജു ജോസഫ് വലിയകല്ലുങ്കൽ, സംഗീത് തനാ, ഓർക്കസ്‌ട്രേഷൻ ജിനോയ് ഫ്രെഡി, എഡിറ്റിംഗ് നെപ്ട്യൂൺ റെക്കോർഡ്‌സ് എന്നിങ്ങനെയാണ്. രാഗധാര മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പ്രകാശനം ചെയ്യുന്നത്.