തൊടുപുഴ: സ്മിത മെമ്മോറിയൽ ആശുപത്രിക്ക് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷന് ആൻഡ് മെഡിക്കൽ സയൻസസ് നടത്തുന്ന, രണ്ട് വർഷം ദൈർഘ്യമുള്ള അനെസ്തീഷ്യ വിഭാഗ പി.ജി കോഴ്‌സിന് അംഗീകാരം ലഭിച്ചു. ജില്ലയിൽ തന്നെ ആദ്യമായി DA(NBEMS) ഡി.എ(എൻ.ബി.ഇ.എം.എസ്) ഇൻ അനേസ്‌ത്യേഷ്യ കോഴ്‌സിന് അംഗീകാരം ലഭിച്ച ഏക ആശുപത്രിയാണ് സ്മിത മെമ്മോറിയൽ ആശുപത്രിയെന്ന് സി.ഇ.ഒ ഡോ. രാജേഷ് നായർ അറിയിച്ചു. കൂടാതെ ജില്ലയിലെ തന്നെ ആദ്യത്തെ എൻ.എ.ബി.എച്ച്, ഗ്രീൻ ഓപ്പറേഷൻ തീയേറ്റർ എന്നീ സർട്ടിഫിക്കറ്റുകൾ കൂടി കരസ്ഥമാക്കിയ ആശുപത്രി കൂടിയാണ് സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ.