തൊടുപുഴ: തൊടുപുഴ നഗരസഭയിലെ എടപ്പാട്ട് പീടിക അംഗൻവാടിക്ക് കരിക്കാമറ്റത്തിൽ കുടുംബം മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകി. നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തനം. സ്ഥലത്തിന്റെ ആധാരം മുനിസിപ്പൽ കൗൺസിലിന് വേണ്ടി ചെയർമാൻ സനീഷ് ജോർജ്, കുടുംബാംഗം പരേതനായ കെ.പി. രാമൻനായരുടെ ഭാര്യ സാവിത്രികുട്ടിയമ്മ, മകൻ പ്രശാന്ത്കുമാർ (കെ.പി.ആർ ഫിറ്റ്നസ് എക്യുപ്‌മെന്റ് ഉടമ) എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ നീനു പ്രശാന്ത് അദ്ധ്യക്ഷയായി.