ചെറുതോണി: ഇ​ല​ക്ട്ര​ൽ​ ബോ​ണ്ടി​ലൂ​ടെ​ ബി.​ജെ.​പി​യു​ടെ​ കൈ​യി​ലു​ള്ള​ അ​ഴി​മ​തി​ പ​ണം​ ഉ​പ​യോ​ഗി​ച്ചോ​,​ ഇ.ഡി​,​ സി.​ബി.​ഐ​,​ ആ​ദാ​യ​ നി​കു​തി​ വ​കു​പ്പ് തു​ട​ങ്ങി​യ​ അ​ന്വേ​ഷ​ണ​ ഏ​ജ​ൻ​സി​ക​ൾ​ ഉപ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ​ എ​ൽ​.ഡി​.എ​ഫ് എം.​പി​മാ​രെ​ ബി.​ജെ​.പി​ക്ക് വി​ല​യ്ക്കെ​ടു​ക്കാനാ​വി​ല്ലെ​ന്ന് എ​ൻ​.സി​.പി​ സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി​ അ​നി​ൽ​കു​വ​പ്ലാ​ക്ക​ൽ​ പ​റ​ഞ്ഞു​. എ​ൽ​.ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ ജോ​യ്സ് ജോ​ർ​ജി​ന്റെ​ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം​ ഇ​ടു​ക്കി​ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​ വി​വി​ധ​ യോ​ഗ​ങ്ങ​ളി​ൽ​ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​ അ​ദ്ദേ​ഹം​. കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​യി​ൽ​ വ​ന​വി​സ്തൃ​തി​ വ​ർദ്ധി​പ്പി​ക്കു​മെ​ന്നും​ മ​നു​ഷ്യ​ർ​ക്കും​ വ​ന്യ​ജീ​വി​ക​ൾ​ക്കും​ തു​ല്യ​ പ​രി​ഗ​ണ​ന​ ന​ൽ​കു​മെ​ന്നു​ള്ള​ പ്ര​ഖ്യാ​പ​നം​ ഇ​ടു​ക്കി​യി​ലെ​ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​ ഉ​ള​വാ​ക്കു​ന്ന​താ​ണെന്നും അദ്ദേഹം പ​റ​ഞ്ഞു​.