ldf
എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിനെ എൻആർ സിറ്റിയിൽ കൊന്നപ്പൂ നൽകി സ്വീകരിക്കുന്നു

നെടുങ്കണ്ടം: പാർലമെന്റംഗത്തിന്റെ പദവിയും സാധ്യതകളും വളരെ വിപുലമാണെന്നും അത് ഉപയോഗപ്പെടുത്തി ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജ് പറഞ്ഞു. ഉടുമ്പൻചോല മണ്ഡലത്തിലെ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം എന്തുകൊണ്ട് നിലനിൽക്കണം, ലോക്സഭയിൽ യു.ഡി.എഫ് എം.പിമാർ നടത്തിയ ജനവിരുദ്ധ ഇടപെടൽ തുടങ്ങിയവ ചുരുങ്ങിയ വാക്കുകളിൽ വിവരിച്ച് അടുത്ത കേന്ദ്രത്തിലേക്ക്. രാവിലെ എട്ടിന് എൻ.ആർ സിറ്റിയിൽ നിന്നായിരുന്നു പര്യടനം തുടങ്ങിയത്. രാജാക്കാട്, തിങ്കൾക്കാട്, കാരത്തോട്, കൈലാസം, മാവടി, പൊന്നാമല, മഞ്ഞപ്പാറ, ഇടത്തോപ്പ്, ചെമ്പകപ്പാറ, ശാന്തിഗ്രാം, ഇരട്ടയാർ, എഴുകുംവയൽ, വലിയതോവാള, പാമ്പാടുംപാറ്വ പത്തിനിപ്പാറ, മുണ്ടിയെരുമ, മഞ്ഞപ്പെട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം നെടുങ്കണ്ടത്ത് സമാപിച്ചു. എൻ.ആർ സിറ്റിയിൽ രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ജോസഫാണ് ഉദ്ഘാടനം ചെയ്തത്. നെടുങ്കണ്ടത്ത് സംഘടിപ്പിച്ച സമാപന സമ്മേളനം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിഷു പ്രമാണിച്ച് ഇന്ന് പൊതുപര്യടനം ഇല്ല. ഐശ്വര്യ സമൃദ്ധവും സന്തോഷ നിർഭരവുമായ വിഷുദിന ആശംസകൾ എല്ലാവർക്കും നേരുന്നതായി ജോയ്സ് ജോർജ്ജ് പറഞ്ഞു.