radio
റേഡിയോ കൈമാറുന്നു

ചെറുതോണി: അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ എൽ.ഡി.എഫ് പൂമാങ്കണ്ടം 51-ാം ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് റേഡിയോ നൽകി. എ.കെ.ആർ.എൽ.എ ജില്ലാ സെക്രട്ടറി എംജോ കുര്യനിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചുമതലയുള്ള ജോർളി മുളഞ്ഞനാനി റേഡിയോ ഏറ്റുവാങ്ങി. റേഡിയോ ഉപയോഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും രാജ്യത്ത് വാർത്തകൾക്കും വിനോദത്തിനുമായി ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് റേഡിയോയെ ആണെന്നും എംജോ റേഡിയോ കൈമാറിക്കൊണ്ട് പറഞ്ഞു. പൂമാംകണ്ടത്ത് നടന്ന ചടങ്ങിൽ സന്തോഷ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് സെക്രട്ടറി സജിവ് കൊച്ചുപറമ്പിലും ക്ലബ് അംഗങ്ങളും പങ്കെടുത്തു.