cycle
കുമളിയിൽ നിന്ന് വണ്ടിപ്പെരിയാറിലേയ്ക്ക് നടന്ന സൈക്കിൾ റാലി ജില്ലാ കളക്ടർ ഷീബാ ജോർജ് ഫ്ളാഗ് ഓഫ് ചെയ്യുന്നു

കുമളി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചണാർത്ഥം കുമളിയിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. കുമളി മുതൽ വണ്ടിപ്പെരിയാർ വരെയാണ് റാലി നടത്തിയത്. ഇടുക്കി,​ തേനി ഭരണകൂടവും, സ്വീപ്പ് ഇടുക്കിയുടെയും നേതൃത്വത്തിലാണ് കുമളിയിൽ സൈക്കിൾ റാലി സംഘടിപ്പിച്ചത്. കുമളി മുതൽ വണ്ടിപ്പെരിയാർ വരെ നടത്തിയ റാലിയിൽ നിരവധി പേർ അണിനിരന്നു. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം അറിയിക്കുന്നതിനൊപ്പം ഇരട്ട വോട്ട് തടയുക എന്ന ലക്ഷ്യവും റാലിയിലൂടെ പങ്ക് വയ്ക്കുന്നു. തേക്കടി സൈക്കിളിംഗ് ക്ലബ്, ഹൈറേഞ്ച് സൈക്കിൾ റൈഡേഴ്സ് എന്നിവരും റാലിയിൽ പങ്കാളികളായി. റാലിയുടെ ഫ്ളാഗ് ഓഫ് കർമ്മം ജില്ലാ കളക്ടർ ഷീബ ജോർജ് നിർവ്വഹിച്ചു. ഇരട്ട വോട്ടുകൾ തടയുന്നതിന് ജില്ലയുടെ അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് വിവിധ പദ്ധതികൾ തയ്യാറാക്കും. തേനി ജില്ലാ കളക്ടർ സജീവന, സബ് കളക്ടർ അരുൺ എസ്. നായർ എന്നിവരും പങ്കെടുത്തു.