നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയന്റെ ആഭിമുഖ്യത്തിൽ മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികവും വിഷു സദ്യയും നടത്തി. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.ഡി. രമേശ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, യൂണിയൻ കൗൺസിലർ മധു കമലാലയം തുടങ്ങിയവർ സംസാരിച്ചു. കൗൺസിൽ അംഗങ്ങളായ സി.എം. ബാബു, ജയൻ കല്ലാർ, സുരേഷ്, ചിന്നാർ പഞ്ചായത്ത് കമ്മിറ്റി അംഗം ശാന്തമ്മ ബാബു, യൂണിയൻ വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ് ശാഖാ പ്രസിഡന്റ്, സെക്രട്ടറി വൈസ് പ്രസിഡന്റ്, ശാഖാ വനിതാ സംഘം എക്‌സിക്യൂട്ടീവ് തുടങ്ങി നിരവധി പേർ ജന്മദിനാഘോഷത്തിലും വിഷു സദ്യയിലും പങ്കെടുത്തു.