രാജാക്കാട്: യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ രാജാക്കാട്, രാജകുമാരി, സേനാപതി, ഉടുമ്പൻചോല, ശാന്തമ്പാറ പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് പ്രചരണ പര്യടന പരിപാടി നാളെ നടക്കുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ഭാരവാഹികൾ അറിയിച്ചു. ബുധനാഴ്ച രാവിലെ എട്ടിന് തിങ്കൾക്കാട് കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30 ന് മാവടിയിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി മുൻ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യും.