തൊടുപുഴ: പ്രമുഖ തീർത്ഥാടന കേന്ദ്രമായ മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ 21 മുതൽ 24 വരെ ആഘോഷിക്കുമെന്ന് വികാരി റവ. ഡോ. ജോർജ് താനത്തുപറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 16ന് തിരുനാളിന് ഒരുക്കമായി വിശുദ്ധ കുർബാനയും നൊവേനയും ആരംഭിക്കും. എല്ലാ ദിവസവും രാവിലെ പത്തിന് വിശുദ്ധ കുർബാന, നൊവേന. 21ന് രാവിലെ 7.15ന് വിശുദ്ധ കുർബാന, കൊടിയേറ്റ് മാർ ജോർജ് പുന്നക്കോട്ടിൽ, തുടർന്ന് പത്തിനും 2.30 നും വൈകുന്നേരം 4.30 നും വിശുദ്ധ കുർബാന. 22ന് രാവിലെ 7.30 ന് കുട്ടികളുടെ ആദ്യകുർബാന സ്വീകരണം, 10ന് സുറിയാനി കുർബാന, നൊവേന ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത്, 2.30ന് വിശുദ്ധ കുർബാന, നൊവേന ഫാ പ്രിൻസ് പരത്തിനാൽ. വൈകിട്ട് 4.30ന് പഴുക്കാകുളം കപ്പേളയിൽ വിശുദ്ധ കുർബാന ഫാ. പോൾ ആക്കപ്പടിയ്ക്കൽ, സന്ദേശം ഫാ. അഗസ്റ്റിൻ നിരപ്പേൽ, വൈകുന്നേരം ആറിന് പള്ളിൽ വിശുദ്ധ കുർബാന ഫാ. ജെയിംസ് മുണ്ടോളിയ്ക്കൽ, തുടർന്ന് മുതലക്കോടം പള്ളിയിലേയ്ക്ക് പ്രദക്ഷിണം. 23ന് രാവിലെ 7.30ന് വിശുദ്ധ കുർബാന ഫാ. ജോർജ് പിച്ചാണിക്കുന്നേൽ, ഒമ്പതിന് വിശുദ്ധ കുർബാന, നൊവേന ഫാ. പോൾ കളത്തൂർ, 10.30ന് വിശുദ്ധ കുർബാന സന്ദേശം, നൊവേന ഫാ. ഫിനിൽ ഏഴേറത്ത്, 2.30ന് വിശുദ്ധ കുർബാന, നൊവേന ഫാ. ജോസ് ചിരപ്പറമ്പിൽ, വൈകിട്ട് 4.15ന് പൊന്തിഫിക്കൽ കുർബാന, സന്ദേശം കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ആറിന് മങ്ങാട്ടുകവല കപ്പേളയിലേയ്ക്ക് പ്രദക്ഷിണം. 24ന് രാവിലെ 7.30ന് വിശുദ്ധ കുർബാന ഫാ. റ്റോബിൻ ആലപ്പുരയ്ക്കൽ, ഒമ്പതിന് വിശുദ്ധ കുർബാന, നൊവേന ഫാ. ഇമ്മാനുവേൽ വെള്ളാംകുന്നേൽ, 10.30ന് വിശുദ്ധ കുർബാന ഫാ. പോൾ പൂവത്തിങ്കൽ, സന്ദേശം ഫാ. ജോസഫ് നാൽപതിൽചിറ, 12.30ന് വചന മണ്ഡപം ചുറ്റി പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുർബാന, നൊവേന ഫാ. ജോസ് കുളത്തൂർ, വൈകിട്ട് 4.30ന് വിശുദ്ധ കുർബാന, നൊവേന ഫാ. ജെയിംസ് പറയ്ക്കനാൽ. 25 മുതൽ 30 വരെ വൈകിട്ട് 4.30ന് വിശുദ്ധ കുർബാനയും നൊവേനയും. മേയ് ഒന്നിന് എട്ടാമിടം. രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന, ഒമ്പതിന് വിശുദ്ധ കുർബാന, നൊവേന ഫാ. അബ്രാഹം പാറയ്ക്കൽ, 10.30ന് വിശുദ്ധ കുർബാന ഫാ. അനീഷ് പുളിയ്ക്കൽ, സന്ദേശം ഫാ. ആൽബിൻ പുതുപറമ്പിൽ, തുടർന്ന് 12.30ന് വചന മണ്ഡപം ചുറ്റി പള്ളിയിലേയ്ക്ക് തിരുനാൾ പ്രദക്ഷിണം, തുടർന്ന് 2.30ന് വിശുദ്ധ കുർബാന, നൊവേന ഫാ. ജോസഫ് കൂനാനിയ്ക്കൽ, വൈകിട്ട് 4.30ന് വിശുദ്ധ കുർബാന ഫാ. ജോസഫ് പുളിയ്ക്കൽ എന്നിവയാണ് തിരുക്കർമങ്ങൾ. വാർത്താസമ്മേളനത്തിൽ അസി. വികാരിമാരായ ഫാ. ഡെൽബിൻ കുരീക്കാട്ടിൽ, ഫാ. അലൻ മരുത്വാമലയിൽ, കൈക്കാരന്മാരായ ജോർജ് ജോൺ കൊച്ചുപറമ്പിൽ, ടി.എ. ജോർജ് തുറയ്ക്കൽതെക്കേക്കര, കെ.വി. ആന്റണി കിഴക്കേടത്തിൽ, കെ.സി. ജോസഫ് കുന്നത്ത്, ജനറൽ കൺവീനർ ജോഷി മാണി ഓലേടത്തിൽ, ആൽബിൻ കുറുമ്പാലക്കാട്ട്, ടൈറ്റസ് അറയ്ക്കൽ, ജോയി കരോട്ടുമലയിൽ, ജസ്റ്റിൻ പനച്ചിക്കാട്ട് എന്നിവരും പങ്കെടുത്തു.