deen
ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പര്യടനം

ഇടുക്കി: ഇടുക്കി: വട്ടവട, മാട്ടുപ്പെട്ടി, ചിന്നക്കനാൽ എന്നിവിടങ്ങളിലെ പ്രചാരത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ദേവികുളം മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കി. ചെണ്ടുവര ലോവർ, കുണ്ടള ഈസ്റ്റ്, എക്കോ പോയിന്റ്, നെറ്റിമേട്, സൈലന്റ് വാലി, ഗൂഡാർവിള, നെറ്റിക്കുഴി സെന്റർ, ദേവികുളം ടൗൺ, ലാക്കാട്, പവർ ഹൗസ്, പെരിയകനാൽ, ചിന്നക്കനാൽ, സിങ്കുകണ്ടം, ചെമ്പകത്തൊഴുകുടി, ബിയൽറാം, ടാങ്ക് കുടി, സൂര്യനെല്ലി ടൗൺ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പ്രചാരണം. കാന്തല്ലൂർ ടൗണിൽ മുൻ എം.എൽ.എ എ.കെ. മണി പര്യടനം ഉദ്ഘാടനം ചെയ്തു. ജനങ്ങളെ വഞ്ചിച്ച കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ എം.ബി. സൈനുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. മൂന്നാർ ടൗണിൽ നടന്ന സമാപനസമ്മേളനം കെ.പി.സി.സി നിർവാഹക സമിതി അംഗം റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.