പീരുമേട്: സി. എസ് .ഡി എസ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി ആർ അംബേദ്കറുടെ പ്രതിമ അനാച്ഛാദനവും ജന്മദിനാഘോഷവും നടന്നു.സംസ്ഥാന പ്രസിഡന്റ് കെ. കെ സുരേഷ് പ്രതിമ അനാച്ഛാദനം ചെയ്തു
വാഗമൺ പഴയ ചന്ത ഭാഗത്താണ് അംബേദ്കറുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
പൊതുസമ്മേളനത്തിൽ താലൂക്ക് പ്രസിഡന്റ് കെ വി പ്രസാദ് അദ്ധ്യക്ഷനായിരുന്നു .സി എസ് എം എഫ് സംസ്ഥാന പ്രസിഡന്റ് പ്രസന്ന ആറാണി മുഖ്യ പ്രഭാഷണം നടത്തി .സി എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി ആഷ്ലി ബിനോയി ജന്മദിന സന്ദേശം നൽകി. ജോൺസൺ ജോർജ്, സണ്ണി കണിയാമറ്റം ,മോബിൻ ജോണി ,കാളീശ്വരൻ, പ്രദീപ്കുമാർ ,ജോഷ്വാ കുറ്റിയാലം ,ബിനു ചാക്കോ പി കെ രാജൻ ,സോമിമാത്യു, സണ്ണി തൊട്ടിയിൽ ,കെഎം സുരേന്ദ്രൻ , സെൽവരാജ് പള്ളിക്കട തുടങ്ങിയവർ സംസാരിച്ചു . ചടങ്ങിനോടനുബന്ധിച്ച് നാടൻപാട്ടും കലാപരിപാടികളും സംഘടിപ്പിച്ചു.