പീരുമേട്: പീരുമേട് സബ് ജില്ലയിലെ സ്‌കൂളിൽ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എം.കെ.എസ്.പി എറണാകുളം ഈസ്റ്റ് ഫെഡറേഷന്റെ നേതൃത്വത്തിൽ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് പരീശീലനം നൽകുകയും കഴിഞ്ഞ വർഷം മികച്ച രീതിയിൽ പച്ചക്കറി കൃഷി ചെയ്ത സ്‌കൂളുകൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. പി.എൽ.പി.എസ്, ഹെലിബറിയ ഒന്നാം സ്ഥാനവും എസ്.എം.എൽ.പി.എസ് വളാഡി രണ്ടാം സ്ഥാനവും എസ്.എം.യുപി.എസ് മേലോരം, സെന്റ് തോമസ് ഹൈസ്‌കൂൾ പുള്ളിക്കാനം എന്നിവ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എം.കെ.എസ്.പി എറണാകുളം ഈസ്റ്റ് ഫെഡറേഷൻ സി.ഇ.ഒ മുഹമ്മദ് സലിമിന്റെ നേതൃത്വത്തിലാണ് പീരുമേട് സബ് ജില്ലായിലെ സ്‌കൂളുകൾക്ക് പച്ചക്കറി കൃഷിക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും നൽകി വരുന്നത്. വിത്തുകൾ, വളം, ചെടി ചട്ടികൾ എല്ലാം എം.കെ.എസ്.പി. സ്‌കൂൾക്ക് നൽകി വരുന്നു. യോഗത്തിൽ പീരുമേട് സബ് ജില്ലയിലെ സ്‌കൂളുകളുടെ തനത് പ്രവർത്തനങ്ങളുടെ അവതരണവും നടന്നു. പീരുമേട് സബ് ജില്ലാ ഫോറം സെക്രട്ടറി ബിജോയ് വർഗ്ഗീസ് ഡയറ്റ് ഫൽക്കറ്റി അനിരുദ്ധൻ, ഡയറ്റ് ഫൽക്കറ്റി സാനു, എ.ഇ.ഒ എം. രമേശ്, സിസ്റ്റർ ഐബി, എന്നിവർ സംസാരിച്ചു.