palkudam
പാൽക്കുട ഘോക്ഷയാത്ര

പീരുമേട്: റാണികോവിൽ എസ്റ്റേറ്റ് ശ്രീ ഗൗമാരിയമ്മൻ ക്ഷേത്രത്തിൽ പാൽക്കുട ഘോഷയാത്ര നടന്നു. ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര പാമ്പനാർ മുരുകൻ കോവിൽ ക്ഷേത്രത്തിലെത്തി സമാപിച്ചു. ക്ഷേത്രത്തിൽ പതിവ് ചടങ്ങുകൾക്ക് പുറമേ വിശേഷാൽ പൂജകളും നടന്നു. തുടർന്ന് കുടങ്ങളിൽ പാൽ നിറച്ച ഘോഷയാത്രയാണ് പാമ്പനാർ മുരുകൻ കോവിൽ ക്ഷേത്രത്തിലേക്ക് എത്തിയത്. തുടർന്ന് അഭിഷേകം നടന്നു. കാവടി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര നടത്തിയത്. പീരുമേട്ടിലെ തോട്ട മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ ഗൗമാരിയമ്മൻ ക്ഷേത്രം. ചടങ്ങുകൾക്ക്‌ ക്ഷേത്രത്തിലെ ഹിന്ദു സമാജം ഭാരവാഹികൾ നേതൃത്വം വഹിച്ചു.