nrcity1390


രാജാക്കാട്:എസ്.എൻ.ഡി.പി യോഗം എൻ.ആർ സിറ്റി 1390ാം നമ്പർ ശാഖാ വക ശ്രീനാരായണ ഗുരുക്ഷേത്രത്തില 24ാമത് പ്രതിഷ്ഠാ വാർഷികവും കുടുംബ സംഗമവും നടന്നു.ശാഖാ പ്രസിഡൻ് കെ.പി ജെയിൻ അദ്ധ്യക്ഷത വഹിച്ചു.രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.ഡി രമേശ് മുഖ്യപ്രഭാഷണം നടത്തി.സ്വാമിനി നിത്യചിന്മയി പഠനക്ലാസ് നയിച്ചു. യൂണിയൻ
വൈസ് പ്രസിഡന്റ് ജി.അജയൻ, സെക്രട്ടറി കെ.എസ് ലതീഷ്‌കുമാർ ശാഖാ ഭാരവാഹികളായ സുനിൽകുമാർ പാമ്പനച്ചാലിൽ,സുരേന്ദ്രൻ കൂഴയിൽ,ജിജി ഹരിദാസ്,ഡി.രാധാകൃഷ്ണൻ തമ്പി,ഒ. എസ് റെജി,കെ.ആർ ശ്രീനി,സജി വാഴയ്ക്കൽ,സുനു സജി,ദേവാനന്ദ് സജി,ഉഷ റെജി,രാജാക്കാട് ശാഖാ സെക്രട്ടറി കെ.പി സജീവ്,രാജകുമാരി ശാഖ പ്രസിഡന്റ് സുരേന്ദ്രൻ,വട്ടപ്പാറ ശാഖാ സെക്രട്ടറി സന്തോഷ്,രാജാക്കാട് ശാഖ പ്രസിഡന്റ് സാബു വാവലക്കാട്ട് എന്നിവർ പ്രസംഗിച്ചു വൈകിട്ട് കാവടി,ചെണ്ടമേളം,പാണ്ടിമേളം,രഥം അകമ്പടിയോടെ പുന്നസിറ്റിയിൽ നിന്നും താലപ്പൊലി
ഘോഷയാത്ര ആരംഭിച്ച് ഗുരുക്ഷേത്രത്തിൽ സമാപിച്ചു.തുടർന്ന് വിശേഷാൽ ദീപാരാധന,ഭജന, നൃത്തസന്ധ്യ,ഗാനമേള എന്നിവയും നടത്തി.