പീരുമേട്:പഴയ പാമ്പനാർ ചങ്ക്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 21 വരെ വേളിബോൾ ടൂർണമെന്റ് നടത്തും. പാമ്പനാർ സിഎസ്‌ഐ ദേവാലയ വികാരി സുനീഷ് പി ദിവാകരൻ ഉദ്ഘാടനം ചെയ്തു .
പഴയ പാമ്പനാർ ഫാക്ടറി മൈതാനത്ത് നടക്കുന്ന മത്സരം എല്ലാ ദിവസവും വൈകിട്ട് 7 മുതൽ ഒൻപതു വരെ നടക്കും. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് രാജൻ സ്റ്റീഫൻ എൽ എം എസ് സ്‌പോൺസർ ചെയ്യുന്ന
50,000 രൂപ ക്യാഷ് അവാർഡും രണ്ടാം സ്ഥാനത്തിന് ബാംഗ്ലൂർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ സ്‌പോൺസർ ചെയ്യുന്ന
ഇരുപത്തയ്യായിരം രൂപക്യാഷ് അവാർഡും ലഭിക്കും.ഉദ്ഘാടന ചടങ്ങിൽ ജോൺപോൾ അദ്ധ്യക്ഷനായിരുന്നു. പാമ്പനാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി ഹരിനാരായണൻ ,പാമ്പനാർ മുസ്ലിം ജമാഅത്ത് പി എം എസ് യൂസഫ് മൗലവി, പാമ്പനാർ തിരുഹൃദയ ദേവാലയ അസിസ്റ്റന്റ് വികാരി ഫാദർ ജോമിൻ ,പോപ്‌സ് എന്റർപ്രൈസസ് മാനേജർ ബി ഗൗതം,തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് പ്രിൻസ് സി സെക്രട്ടറി സുരേഷ് ,ട്രഷറർ രാജാ എസ് എന്നിവർനേതൃത്വം നൽകി.