baburaj

തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രതിമാസ പാട്ടുപുരയുടെ ഉദ്ഘാടനം ലൈബ്രറി ഹാളിൽ പ്രസിഡന്റ് കെ.സി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽചേർന്ന യോഗത്തിൽ ആർ. എൽ. വി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകൾ സാഹിത്യത്തിനും സംസ്‌കാരിക പ്രവർത്തനങ്ങൾക്കുമൊപ്പം കലയേകൂടി ചേർക്കുമ്പോഴാണ് പൊതുയിടങ്ങൾ വിഭാഗ്യയതകളിൽ നിന്നും ഒരുമയുടെ സംഗമകേന്ദ്രങ്ങളാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന പാട്ടുപുരയിൽ എസ്. വൈശാഖൻ, ശ്യാമ ബാബു, ബിറ്റി ബാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു. എ.ജെ ജോൺ ഓർഗ്ഗണും ബൈജു മാത്യു തബലയും, ജയിംസ് .ടി.പി റിതംപാഡുമായി പിന്നണിയിൽ പ്രവർത്തിച്ചു. ലൈബ്രറി സെക്രട്ടറി പി.വി സജീവ്, ജോ.സെക്രട്ടറി ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു.