തൊടുപുഴ: യുവാവിനെ മർദ്ദിച്ച് കാലൊടിച്ച ശേഷം ബാഗും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. വെങ്ങല്ലൂർ സ്വദേശിയായ അജ്മലിനെയാണ് കരിങ്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ കാലിന് ഒടിവുണ്ട്. ഏപ്രിൽ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പരിക്കേറ്റ യുവാവും അജ്മലും പരിചയക്കാരാണ്. ഇരുവരും തമ്മിൽ നടുക്കണ്ടത്ത് വെച്ച് തർക്കമുണ്ടായി. അജ്മൽ യുവാവിനെ മർദിച്ച് ഫോണും ബാഗുമായി കടന്നു കളയുകയായിരുന്നു. ബാഗും മൊബൈലും അജ്മലിന്റെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ റിമാൻഡ് ചെയ്തു. അജ്മലിനെതിരെ വേറെയും കേസുകളുണ്ട്.