sangeetha
സംഗീത വിശ്വനാഥൻ

ഇടുക്കി: എൻ. ഡി. എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ ഇന്നലെ ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. സ്ഥാനാർഥി പര്യടനം വണ്ടൻമേട് മാലിയിൽ നിന്നും രാവിലെ ആരംഭിച്ചു. മാലി, കറുവാക്കുളം കടശ്ശിക്കടവ് തുടങ്ങിയ തമിഴ് ഭൂരിപക്ഷ മേഖലകളിൽ ആവേശകരമായ സ്വീകരണങ്ങളാണ് ലഭിച്ചത്. വണ്ടൻമേട് കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, , രാജകുമാരി, ശാന്തൻപാറ, സേനാപതി, ഉടുമ്പൻചോല രാജാക്കാട് എന്നീ പഞ്ചായത്തുകളിൽ നടന്ന പര്യടന പരിപാടി രാജാക്കാട് ടൗണിൽ സമാപിച്ചു.

കടശ്ശിക്കടവിൽ സംഗീത വിശ്വനാഥന് ലഭിച്ച സ്വീകരണം