ഏലപ്പാറ: സ്വദേശി ദർശൻ ടൂറിസം പദ്ധതികൾക്ക് തുടർച്ചയുണ്ടാകണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് പറഞ്ഞു. ഇടുക്കി മണ്ഡലം ടൂറിസം വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ള പ്രദേശമാണ്. എംപിയായിരിക്കെ 99 കോടി രൂപ കേന്ദ്ര ടൂറിസം പദ്ധതിയിൽ നിന്നും അനുവദിപ്പിച്ച് നിർമ്മാണം പൂർത്തിയാക്കിയ വാഗമൺ ടൂറിസം കേന്ദ്രം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഗമണ്ണിൽ നിന്നും തോട്ടംകാർഷിക മേഖലകൾ കീഴടക്കിയായിരുന്നു അഡ്വ ജോയ്സ് ജോർജിന്റെ പര്യടനം. ചൊവ്വാഴ്ച രാവിലെ ഉറുമ്പുള്ളിൽ നിന്നും പര്യടനം ആരംഭിച്ചു.