അടിമാലി:ബി .ജെ പി ക്ക് എതിരായി രാജ്യത്ത് നിലവിൽ വരുന്ന ഏതൊരു മുന്നണിയുടെയും ഫിക്സഡ് ഡിപ്പോസിറ്റാണ് ഇടതുപക്ഷ എം .പിമാരെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അടിമാലിയിൽ എൽ. ഡി. എഫ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.2016 ൽ പ്രകടന പത്രികയിൽ പെൻഷൻ 1000 രൂപയാക്കും എന്ന് പറഞ്ഞിട്ട് 1600 രൂപയാക്കിയ സർക്കാർ ആണ് ഇടതുപക്ഷസർക്കാർ. ഇടുക്കി ജനതയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ഇടപെടുന്നതിൽ ജോയ്സ് ജോർജ് ഏറെ മുന്നിലാണെന്നും പി.രാജീവ് പറഞ്ഞു.കെ ആർ ജയൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. എ രാജ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.എൽ .ഡി എഫ് നേതാക്കളായ കെ .എം ഷാജി, ജയ മധു,എം .എം മാത്യു, കോയ അമ്പാട്ട്, ടി .പി വർഗീസ് എന്നിവർ സംസാരിച്ചു.