മുവാറ്റുപുഴ : ആവോലിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പൊതു പര്യടനം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി വി.ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു .പി.എം അമീർ അലി അദ്ധ്യക്ഷത വഹിച്ചു.

രാവിലെ പുളിക്കായത്ത് കടവിലെ ഉദ്ഘാടന സമേളനത്തിന് ശേഷം , നടുക്കര ഗ്രോട്ടോ, ആവോലി, ആനിക്കാട് ചിറപ്പടി, സ്വപ്ന ഭൂമി, കോട്ടപ്പുറം കവല, അടൂപറമ്പ്, ഉല്ലാപ്പിള്ളി, പള്ളിക്കവല, മഞ്ചേരിപ്പടി, മണ്ണത്തൂർ കവല, ഈസ്റ്റ് മാറാടി, പാറതട്ടാൽ പള്ളിത്താഴം, കായനാട്, വാളകം കവല, പാലനാട്ടിൽ കവല, സി.റ്റി.സി കവല,മേക്കടമ്പ്, കാടതി പള്ളിത്താഴം എന്നിവിടങ്ങളിലാണ് പ്രചരണത്തിന് എത്തിയത്. ഇന്ന് ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ പ്രചരണം നടത്തും.