മൂന്നാർ : ശ്വാസംമുട്ടലിനെ തുടർന്ന് മൂന്നാർ നല്ലതണ്ണി സ്വദേശികളായ രമേശ് - ദിവ്യ ദമ്പതികളുടെ മകൾ ശ്വേത (5) മരിച്ചു. ഒരുമാസം മുമ്പ് വാഗുവരയിലെ ബന്ധുവീട്ടിൽ വച്ച് കുട്ടിയ്ക്ക് പൊള്ളലേറ്റിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച കുട്ടിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിച്ചു. മൂന്നാർ പൊലീസ് കേസെടുത്തു.