1003 പോളിങ് സ്റ്റേഷനുകളിലായി 1202 വോട്ടിങ് മെഷീനുകൾ
ഇടുക്കി: ജില്ലയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകളുടെ റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. വിവിധ പോളിങ് സ്റ്റേഷനുകളിലേക്ക് റിസർവ് ഉൾപ്പെടെയുള്ള വോട്ടിങ് മെഷീനുകളാണ് റാൻഡമൈസ് ചെയ്തത്. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ,തിരഞ്ഞെടുപ്പ് നിരീക്ഷകൻ വികാസ് സിതാറാംജി ഭാലെ, സ്ഥാനാർത്ഥി പ്രതിനിധി എന്നിവർ സന്നിഹിതരായിരുന്നു.
ദേവികുളം 195 ,ഉടുമ്പൻചോല 193 ,തൊടുപുഴ 216 ,ഇടുക്കി 196 , പീരുമേട് 203 എന്നിങ്ങനെ ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിലായി ആകെ 1003 പോളിങ് സ്റ്റേഷനുകളാണുള്ളത്. ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയുടെ 20 ശതമാനം വീതവും വിവിപാറ്റ് മെഷീനുകളുടെ 30 ശതമാനവും റിസർവ് ചെയ്തിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് റാൻഡമൈസേഷൻ നടപടി പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിൽ വിവിധ അസംബ്ലി സെഗ്മെന്റുകളിലേക്കും രണ്ടാംഘട്ടത്തിൽ അസംബ്ലി സെഗ്മെന്റുകളിലെ പോളിങ് സ്റ്റേഷനുകളിലേക്കുമാണ് വോട്ടിങ് മെഷീനുകൾ റാൻഡമൈസ് ചെയ്തത്.
പോളിംഗ് ബൂത്ത് ഏതെന്ന് അറിയാം
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്ത് ഏതെന്ന് അറിയാൻ
നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലായ voters.eci.gov.in എന്ന വെബ് സൈറ്റ് പരിശോധിക്കാം. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാനാകും. 1950 എന്ന നമ്പറില്‍ കോള്‍ സെന്ററില്‍ നിന്നും വിവരം ലഭിക്കും.
100 വയസ് പിന്നിട്ടവർ
139 പേർ
100 വയസ് പിന്നിട്ട 139 മുത്തശ്ശന്മാരും മുത്തശ്ശിമാരുമാണ് ഇടുക്കി ജില്ലയിലുള്ളത്. ഇതിൽ മുത്തശ്ശിമാരാണ് കൂടുതൽ. 85 പേർ . മുത്തശ്ശന്മാർ 54 പേർ ഉണ്ട്. ദേവികുളം നിയോജകമണ്ഡലത്തിൽ 100 വയസ് പിന്നിട്ട 33 പേരാണ് ഉള്ളത് . ഉടുമ്പൻചോലയിലും തൊടുപുഴയിലും 34 വീതം , ഇടുക്കി16 , പീരുമേട് 22 എന്നിങ്ങനെയാണ് കണക്ക്.