​ഇടുക്കി: പൊ​തു​ വി​ദ്യാ​ഭ്യാ​സ​ വ​കു​പ്പി​നു​ കീ​ഴി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ സ്കോ​ൾ​-​കേ​ര​ള​ -​ ന​ട​ത്തു​ന്ന​ ഡി​പ്ലോ​മ​ ഇ​ൻ​ കം​പ്യൂ​ട്ട​ർ​ ആ​പ്ലി​ക്കേ​ഷ​ൻ​ (​ഡി​.സി​.എ​)​ കോ​ഴ്സ് ഒ​മ്പ​താം​ ബാ​ച്ചി​ന്റെ​ പൊ​തു​ പ​രീ​ക്ഷ​ മേ​യ് 2​0​ന് ആ​രം​ഭി​ക്കും​.
​പ​രീ​ക്ഷാ​ ഫീ​സ് പി​ഴ​ കൂ​ടാ​തെ​ ഏ​പ്രി​ൽ​ ​ 2​4​ വ​രെ​യും​ 2​0​ രൂ​പ​ പി​ഴ​യോ​ടെ​ 2​5​ മു​ത​ൽ​ 2​9​ വ​രെ​യും​ സ്കോ​ൾ​-​കേ​ര​ള​ വെ​ബ് സൈ​റ്റ് മു​ഖേ​ന​ (​w​w​w​.s​c​o​l​e​k​e​r​a​l​a​.o​r​g​)​ ഓ​ൺ​ലൈ​നാ​യോ​,​ വെ​ബ് സൈ​റ്റി​ൽ​ നി​ന്നും​ ല​ഭ്യ​മാ​കു​ന്ന​ പ്ര​ത്യാ​ക​ ചെ​ലാ​നി​ൽ​ പോ​സ്റ്റ് ഓ​ഫീ​സ് മു​ഖേ​ന​ ഓ​ഫ് ലൈ​നാ​യോ​ ഒ​ടു​ക്കാം​.​ ഡി​.സി​.എ​ ആ​റ്,​ ഏ​ഴ്,​ എ​ട്ട് (​2​0​2​3​ ജൂ​ലായ്)​ ബാ​ച്ചു​ക​ളി​ലെ​ പൊ​തു​പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ​ ചെ​യ്യു​ക​യും​ എ​ന്നാ​ൽ​ വി​വി​ധ​ കാ​ര​ണ​ങ്ങ​ളാ​ൽ​ പൂ​ർ​ണ്ണ​മാ​യോ​ /​ ഏ​തെ​ങ്കി​ലും​ വി​ഷ​യ​ങ്ങ​ൾ​ മാ​ത്ര​മാ​യോ​ എ​ഴു​താ​ൻ​ ക​ഴി​യാ​ത്ത​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും​,​ ഏ​തെ​ങ്കി​ലും​ വി​ഷ​യ​ങ്ങ​ളി​ൽ​ നി​ർ​ദ്ദി​ഷ്ട​ യോ​ഗ്യ​ത​ നേ​ടാ​ത്ത​വ​ർ​ക്കും​ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി​ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം​. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​ വെ​ബ് സൈ​റ്റി​ലെ പ​രീ​ക്ഷ​ നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ​ ല​ഭി​ക്കും​. ഫോ​ൺ​​ 0​4​8​4​ 2​3​7​7​5​3​7​