
പീരുമേട്: ചോറ്റുപാറക്ക് സമീപം നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു,കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് സാരമായി പരിക്കുപറ്റി.കഴിഞ്ഞദിവസം രാത്രി ഒരുമണിയോടുകൂടിയായിരുന്നു അപകടം ഉണ്ടായത്. പൊൻകുന്നത്ത് നിന്നും കുമളിയിലേക്ക് വരികയായിരുന്ന കാർ ചോറ്റുപാറക്ക് സമീപം എത്തിപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് റോഡ് സൈഡിൽ സ്ഥാപിച്ചിരുന്ന ഇലവൻ കെ വി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിനെ തുടർന്ന് ശബ്ദംകേട്ട് എത്തിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. പിന്നീട് ക്രൈയിൻ ഉപയോഗിച്ചാണ് ഇവിടെ നിന്നും വാഹനം എടുത്തു മാറ്റിയത് പോസ്റ്റിൽ ഇടിച്ചു നിന്നതിനെത്തുടർന്ന് വലിയ അപകടം ഒഴിവായി.