മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം.മാട്ടുപ്പെട്ടി ഫാക്ടറി ഡിവിഷനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കാറുകൾക്ക് കേടുപാടുകൾ വരുത്തി.നിർത്തിയിട്ടിരുന്ന കാറുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.കാട്ടാനകൾ ജനവാസ മേഖലക്ക് സമീപം തന്നെ തമ്പടിച്ചിരിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ പുലർച്ചെയായിരുന്നു മാട്ടുപ്പെട്ടി ഫാക്ടറി ഡിവിഷന് സമീപം കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്ക് നേരെയാണ് കാട്ടാനകൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.മാട്ടുപ്പെട്ടി സ്വദേശിയുടെ വാഹനമാണ് കാട്ടാനകൾ തകർത്തത്. കാറിന്റെ ചില്ലുകൾ കാട്ടാനകൾ തകർത്തു.രണ്ട് വാഹനങ്ങൾക്കാണ് കാട്ടാന നാശം വരുത്തിയത്.കാട്ടാനകൾ ജനവാസ മേഖലക്ക് സമീപം തന്നെ തമ്പടിച്ചിരിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു.ആർ. ആർ റ്റി സംഘം കാട്ടാനകളെ നിരീക്ഷിക്കുന്നുണ്ട്.ആനകൾ ജനവാസമേഖലയിൽ ഇറങ്ങിയിട്ടുള്ളത് ജനങ്ങളിൽ ആശങ്ക പരത്തിയിരിക്കുകയാണ്.കാട്ടുകൊമ്പൻ പടയപ്പയുടെ സാന്നിദ്ധ്യം ഈ മേഖലയിൽ ഉണ്ടാകാറുണ്ട്.ഇതിന് പുറമെയാണ് വേറെയും കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങിയിട്ടുള്ളത്.