accident

മൂലമറ്റം: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുബാംഗങ്ങളായ മൂന്നു പേർക്ക് പരിക്കേറ്റു. കുളമാവ് കൊടിയിൽ മോഹനൻ,​ അമ്മ രമണി, സഹോദരി ജയശ്രീ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നു പേരെയും തൊടുപുഴ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഗുരുവായൂർ ദർശനം കഴിഞ്ഞ് വന്ന ഇവരുടെ കാർ അറക്കുളം പന്ത്രണ്ടാം മൈലിലാണ് മറിഞ്ഞത്. ആരുടേയും പരിക്ക് ഗുരുതരമല്ല.