
മൂലമറ്റം: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുബാംഗങ്ങളായ മൂന്നു പേർക്ക് പരിക്കേറ്റു. കുളമാവ് കൊടിയിൽ മോഹനൻ, അമ്മ രമണി, സഹോദരി ജയശ്രീ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നു പേരെയും തൊടുപുഴ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഗുരുവായൂർ ദർശനം കഴിഞ്ഞ് വന്ന ഇവരുടെ കാർ അറക്കുളം പന്ത്രണ്ടാം മൈലിലാണ് മറിഞ്ഞത്. ആരുടേയും പരിക്ക് ഗുരുതരമല്ല.