വെള്ളിയാമറ്റം: സെന്റ് ജോർജ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ 19 മുതൽ 21 വരെ ആഘോഷിക്കുന്നു 19ന് വൈകിട്ട് 5ന് വികാരി ഫാ. ജയിംസ് വെട്ടുകല്ലേൽ കൊടിയേറ്റ്കർമ്മം നിർവ്വഹിക്കും.തുടർന്ന് , ലദീഞ്ഞ്, വി.കുർബാന, സെമിത്തേരി സന്ദർശനം, സ്‌നേഹവിരുന്ന്, 6 45 ന് മൂവി നൈറ്റ്. 20ന് വൈകുന്നേരം 5 ന് സുറിയാനി കുർബാന അർപ്പിക്കുന്നത് ചോലത്തടം സെൻമേരിസ് ചർച്ച് ഫാ. തോമസ് തയ്യിൽ .21ന് രാവിലെ 7ന് വി.കുർബാന 3ന് വാദ്യമേളങ്ങൾ 4.30ന് ആഘോഷമായ തിരുനാൾ കുർബാന പാലാ ഗുഡ് ഷെപ്പേർഡ് സെമിനാരിയിലെ ഫാ. വിൻസന്റ് മുങ്ങാമാക്കൽ 6.30ന് പ്രദക്ഷിണം കുരിശുപള്ളിയിൽ ലദീഞ്ഞ് വെള്ളിയാമറ്റം സെന്റ് ജോസഫ് ചർച്ച് ഫാ. മാത്യു മഠത്തിൽ 8ന് സമാപന ആശിർവാദം.