രാജാക്കാട്:മുട്ടുകാട് സെന്റ് ജോർജ്ജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ 19 ന് ആരംഭിച്ച് 21 ന് സമാപിക്കുമെന്ന് വികാരി ഫാ. ജോസഫ് മേനംമൂട്ടിൽ അറിയിച്ചു.19 ന് വൈകിട്ട് 4.30 ന് കൊടിയേറ്റ്,ലദീഞ്ഞ്,തിരുസ്വരൂപ പ്രതിഷ്ഠ.4.45 ന് ആഘോഷമായ വിശുദ്ധ കുർബ്ബാന ഫാ.കുര്യാക്കോസ് ആറക്കാട്ട്,രാത്രി ഏഴിന് പാലാ കമ്യൂണിക്കേഷന്റെ ഗാനമേള.20 ന് വൈകിട്ട് 4.30 ന് ആഘോഷമായ വിശുദ്ധ കുർബ്ബാന ഫാ.പ്രിൻസ് പരത്തനാൽ, പ്രസംഗം ഫാ.ജോൺസൺ പാലപ്പിള്ളി,6 ന് പ്രദക്ഷിണം തിരുഹൃദയ കപ്പേളയിലേക്ക് ലദീഞ്ഞ്, 7.15 ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക് 7.30 ന് ലൈറ്റ്‌ഷോ.21 ന് രാവിലെ പത്തിന് ഫാ.ജോസഫ് പുരയിടത്തിൽ,ഫാ. കുര്യാക്കോസ് വട്ടമുകളേൽ,ഫാ. ജോസഫ് പല്ലയ്ക്കൽ, ഫാ.ചെറിയാൻ മൂലയിൽ എന്നിവരുടെ കാർമ്മികത്വത്തിൽ
റാസ കുർബ്ബാന,12.30 പ്രദക്ഷിണം,പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം,1ന് ഊട്ടുനേർച്ച.