swimming

വണ്ടമറ്റം: വിദ്യാർത്ഥികളിൽ കായികക്ഷമത വർദ്ധിപ്പിക്കുക, ജലാശയങ്ങളിലെ അപകടസാദ്ധ്യത ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി ജില്ലയിലെ മുഴുവൻ എസ്.പി.സി കേഡറ്റുകൾക്കും നീന്തൽ പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പരിശീലനത്തിന്റെ ആദ്യഘട്ടത്തിന് വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ തുടക്കമായി. അക്വാട്ടിക് സംസ്ഥാന പ്രസിഡന്റും അന്താരാഷ്ട്ര ഓഷ്യൻമാനുമായ ബേബി വർഗീസിന്റെ ഉടമസ്ഥതയിലുള്ള നീന്തൽ കുളത്തിൽ പദ്ധതിയുടെ പൈലറ്റ് സ്‌കൂളായി തിരഞ്ഞെടുത്ത കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ 44 കേഡറ്റുകൾക്കാണ് സൗജന്യ പരിശീലനം ആരംഭിച്ചത്. പരിശീലകനായ ബേബി വർഗീസ്, എസ്.പി.സി അസിസ്റ്റന്റ് ജില്ലാ ഓഫീസർ സുരേഷ് ബാബു,​ ഹെഡ്മാസ്റ്റർ സജി മാത്യു, ഡ്രിൽ ഇൻസ്‌പെക്ടർ മുഹമ്മദ് അനസ്, എസ്.പി.സി ചുമതല വഹിക്കുന്ന അദ്ധ്യാപിക റെക്സി ടോം, അദ്ധ്യാപകൻ സെൽജോ ജോസഫ്, പി.ടി.എ പ്രതിനിധികൾ എന്നിവർ പരിശീലപരിപാടിയിൽ പങ്കെടുത്തു.