ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ട് ചോദിക്കാനുള്ള ഓട്ടപര്യടനത്തിലാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജും ഇന്നലെ ഉടുമ്പഞ്ചോല മണ്ഡലത്തിലാണ് പര്യടനം നടത്തിയത്.ഉടുമ്പൻചോല, ശാന്തൻപാറ, രാജകുമാരി, രാജാക്കാട്, സേനാപതി എന്നി പഞ്ചായത്തുകളിലൂടെയായിരുന്നു ഡീനിന്റെ പ്രചാരണം. ജോയ്സ് കരുണാപുരം, പുഷ്പകണ്ടം, വെസ്റ്റ് പാറ, ബാലൻപിള്ള സിറ്റി, കമ്പംമെട്ട്, കുഴിത്തൊളു, ചേറ്റുവഴി, നെറ്റിത്തൊഴു, പുറ്റടി, കടശ്ശികടവ്, ശാസ്തനട, മാലി, അന്യാർതൊളു, കൂട്ടാർ, ബാലഗ്രാം,​ തൂക്കുപാലം എന്നിവിടങ്ങളിൽ പര്യടനം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ ഇരട്ടയാർ,​ നെടുങ്കണ്ടം,​ വാത്തിക്കുടി പഞ്ചായത്തുകളിലായിരുന്നു ഇന്നലെ പര്യടനം നടത്തിയത്. രാവിലെ മുതൽ മതസാമുദായിക നേതാക്കന്മാരെ നേരിൽകണ്ട് പിന്തുണ അഭ്യർത്ഥിക്കുകയും എൻ.ഡി.എ മീറ്റിങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. ഇന്ന് ജോയ്സ് ഇടുക്കിയിലും ഡീനും സംഗീതയും കോതമംഗലത്തും പര്യടനം നടത്തും.