വണ്ടിപ്പെരിയാർ : രാത്രിയിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു.മഞ്ചുമല സ്വദേശികളായ കൃഷ്ണകുമാർ (37) , രാം രാജ് , (38) എന്നിവരെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് പന്ത്രണ്ടിന് രാത്രിയിലായിരുന്നു സംഭവം. മത്തായിമൊട്ട 59 ാം മൈൽ പുതുവലിൽ താമസിക്കുന്ന രാജശേഖരനെ ഒരു സംഘം ആളുകൾ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. കമ്പിവടിയും ബീയർ കുപ്പിയും ഉപയോഗിച്ച് ആക്രമിച്ച രാജശേഖരനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിൽ രാജശേഖരനെ ആക്രമിച്ച കേസിൽ നാല് പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയും ഇവർക്കായി നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളായ മഞ്ചുമല ലോവർ ഡിവിഷനിൽ രാം കുമാർ (32) ,മഞ്ചുമല പഴയകാട് പ്രവീൺ (35) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ .കേസിൽ ഉൾപ്പെട്ട നാല് പേരേയും പൊലീസ് പിടികൂടി. അറസ്റ്റ് ചെയ്ത പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കിറിമാന്റ് ചെയ്തു.