രാജാക്കാട്: മാങ്ങാത്തൊട്ടി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. യജ്ഞം 23 ന് സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.യജ്ഞാചാര്യൻ ആര്യനാട് ദിലീപ് വാസവൻ,ക്ഷേത്രം തന്ത്രി സൗമിത്രൻ തന്ത്രികൾ,ക്ഷേത്രം മേൽശാന്തി സതീഷ് ശാന്തികൾ,അനീഷ് ശാന്തികൾ,യജ്ഞഹോതാവ് സുധീഷ് ശാന്തികൾ എന്നിവരുടെ
കാർമ്മികത്വത്തിലാണ് യജ്ഞം നടക്കുന്നത്.നെല്ലിമുകൾ സുധി ഭാസ്‌കർ,ബിജു പട്ടാഴി,അഭിലാഷ് ശൂരനാട് എന്നിവരാണ് ഭാഗവത പാരായണം നടത്തുന്നത്.നടരാജൻ ശാസ്താകോട്, എഴാം മൈൽ രാജൻ എന്നിവരാണ് വാദ്യവാദകർ. യജ്ഞം നടക്കുന്ന എല്ലാ ദിവസവും രാവിലെ 5 ന് നിർമ്മാല്യ ദർശനത്തോടെ ആരംഭിക്കുന്ന കർമ്മങ്ങൾ രാത്രി ഏഴിന് നടത്തുന്ന പ്രഭാഷണത്തിന് ശേഷം 8 ന് അത്താഴപൂജയോടെ സമാപിക്കും. ഇന്ന് യജ്ഞശാലയിൽ ശ്രീരാമാവതാരം,പരശുരാമാവതാരം, ബാലഭദ്രാവതാരം,ശ്രീകൃഷ്ണാവതാരം എന്നിവയുടെ പാരായണ ശേഷം ഉണ്ണിയൂട്ടും നടത്തും,നാളെ ഗോവിന്ദപട്ടാഭിഷേകം,മൃത്യുഞ്ജയ ഹോമം ഇവ നടക്കും,ശനിയാഴ്ച രാവിലെ 10.30 ന് രുക്മിണി സ്വയംവര
ഘോഷയാത്ര മാങ്ങാത്തൊട്ടി എസ്.എൻ . ഡി.പി ഓഫീസ് പടിക്കൽ നിന്നും ആരംഭിച്ച് യജ്ഞശാലയിൽ എത്തും തുടർന്ന് രുക്മിണി സ്വയംവരം.വൈകിട്ട് 5 ന് സർവ്വൈശ്വര്യ പൂജ ഞായറാഴ്ച
രാവിലെ 10 ന കുചേലോപാഖ്യാനം, നവഗ്രഹശാന്തി ഹോമം,തിങ്കളാഴ്ച രാവിലെ 11 ന് സ്വധാമ പ്രാപ്തി,ഭഗവത് സ്വർഗ്ഗാരോഹണം,കൽക്കി അവതാരം എന്നിവയാണ് പ്രധാന ചടങ്ങുകളെന്ന് ക്ഷേത്രം പ്രസിഡന്റ് ജെയ്‌മോൻ പാറയ്ക്കൽ,സെക്രട്ടറി സാബു പൂവത്തിങ്കൽ,ഭാരവാഹികളായ റ്റി. ഡി ബൈജു,എം എസ് രാജേഷ്,പി.ആർ സന്ദീപ്,ദിലീപ് കുഴയിൽ,കെ.എസ് ശോഭൻ എന്നിവർ അറിയിച്ചു.

മാങ്ങാത്തൊട്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത സപ്താഹ ജ്ഞാനയജ്ഞം