
അടിമാലി : ആനച്ചാൽ ചെങ്കുളം ഡാമിൽ മീൻ പിടിക്കാൻ വല കെട്ടുന്നതിനിടെ കുഴഞ്ഞ് വീണ യുവാവ് മരിച്ചു. ചെങ്കുളം നാലാനിക്കൽ ജിമ്മി കുര്യക്കോസ് (33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 ഓടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്നവർ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഞ്ചഗുസ്തി മത്സരത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ജില്ലയിലെ പ്രമുഖ വോളിബാൾ ,വടംവലി താരവുമായിരുന്നു. സംസ്‌കാരം നടത്തി. പിതാവ് :പാപ്പച്ചൻ. മാതാവ് : ലിസി.സഹോദരി : ഷാലി